ന്യൂഡൽഹി: കഴക്കൂട്ടം സൈനിക സ്‌കൂളിന് 2022 -23 സാമ്പത്തിക വർഷം 2 .77 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു. എൻ.ജി.ഒകൾ, സ്വകാര്യ സ്‌കൂളുകൾ എന്നിവയുടെ സഹകരണത്തോടെ രാജ്യത്ത് 100 പുതിയ സൈനിക സ്‌കൂളുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. 2014 മുതൽ 2020 വരെ ആന്ധ്ര പ്രദേശ്, മിസോറാം , രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ 9 സൈനിക സ്‌കൂളുകൾ സ്ഥാപിച്ചെന്നും മന്ത്രി അറിയിച്ചു.