
ന്യൂഡൽഹി: കൊവിഡ് കണക്കിലെടുത്ത് യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി മുതൽ രാവിലെ ആറു മുതൽ രാത്രി പത്തുമണി വരെ പ്രചാരണം നടത്താം. നിലവിൽ രാത്രി എട്ടുമണിക്ക് പ്രചരണം അവസാനിപ്പിക്കണമായിരുന്നു. ജില്ലാ അധികൃതർ അനുവദിക്കുന്ന ആളുകളെ ഉൾപ്പെടുത്തി പദയാത്രയും തുറന്ന സ്ഥലങ്ങളിൽ ആകെ ശേഷിയുടെ പകുതി ആളുകളുമായി യോഗങ്ങൾ, റാലികൾ എന്നിവയും നടത്താം.