
ന്യൂഡൽഹി:പഞ്ചാബിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ലഹരി വിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലുധിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് ഒരവസരം നൽകാൻ ജനങ്ങൾ തയ്യാറാകണം. പ്രധാനമന്ത്രിക്ക് പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാരാണ് പഞ്ചാബ് ഭരിക്കുന്നത്. ഇവരുടെ കയ്യിൽ പഞ്ചാബ് എങ്ങിനെ സുരക്ഷിതമാകും. വീണ്ടും അധികാരത്തിലെത്താമെന്ന് ചരൺജിത്ത് സിംഗ് ചന്നി സ്വപ്നം കാണുകയാണ്. എക്കാലത്തും സിഖ് സമുദായത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു ഗ്രന്ഥ് സാഹിബ് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തിക്കാനായി ഇടപെട്ടത് നരേന്ദ്ര മോദിയാണ്. സുവർണ്ണ ക്ഷേത്രത്തിന് വിദേശ സഹായത്തിനുള്ള അനുമതി നൽകിയതും അദ്ദേഹം തന്നെ. കേന്ദ്രത്തിലെ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുക്കണം. അതിലൂടെ സംസ്ഥാനത്ത് വലിയ വികസനം നടപ്പിലാക്കാൻ കഴിയും. അമിത് ഷാ പറഞ്ഞു.