
ന്യൂഡൽഹി: ലഖിംപൂർ ഖേരി അക്രമക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്ര ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനായി മൂന്ന് ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തുക കെട്ടിവച്ചു. 2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിലെ കർഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ആശിഷ് മിശ്ര.ഒക്ടോ. 9നാണ് പ്രത്യേക അന്വേഷണ സംഘം ആശിഷിനെ അറസ്റ്റ് ചെയ്തത്.