sansad-channel

ന്യൂഡൽഹി: പാർലമെന്റ് നടപടികളുടെ തത്സമയ സംപ്രേക്ഷണം അടക്കം നടത്തുന്ന സൻസദ് ടിവിയുടെ യൂട്യൂബ് ചാനൽ പ്രവർത്തനം പുനുഃസ്ഥാപിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചാനൽ ഹാക്കു ചെയ്‌തവർ 'എതേറിയം' എന്നു പേരുമാറ്റുകയും മാർഗരേഖ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചാനലിന്റെ പ്രവർത്തനം യൂട്യൂബ് മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

ഹാക്കിംഗ് ശ്രദ്ധയിൽപ്പെട്ടയുടൻ സൻസദ് ടിവി സോഷ്യൽ മീഡിയ വിഭാഗം ഇടപെട്ട് പുലർച്ചെ 3.45ഒാടെ ചാനൽ വീണ്ടെടുത്തു. ഹാക്കിംഗ് മൂലമുണ്ടായ പേരുമാറ്റം അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ യൂട്യൂബ് പരിഹരിച്ചു. സംഭവം ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ പരിശോധിക്കുന്ന നോഡൽ ഏജൻസി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (സി.ഇ.ആർ.ടി-ഇൻ) അറിയിച്ചതായി സൻസദ് ടിവി അറിയിച്ചു.