sp-baghel

ന്യൂഡൽഹി:കഴിഞ്ഞ ദിവസം മെയിൻപുരി ജില്ലയിലെ അത്തിക്കുള്ളാപൂർ ഗ്രാമത്തിൽ അക്രമത്തിനിരയായ കേന്ദ്രമന്ത്രിയും കർഹാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ എസ്.പി ബാഗേലിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് ബാഗേലിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന്റെ ഗ്ലാസുകൾ തകർന്നു. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകിയത്. കർഹാലിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയാണ് ബാഗേൽ മത്സരിക്കുന്നത്.