helmet
കുട്ടികളുമായുള്ള ഇരുചക്ര വാഹന യാത്രയ്‌ക്ക് വേഗം 40 കിലോമീറ്റർ

ന്യൂഡൽഹി: ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കി. ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നതടക്കമുള്ള വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. 2023 ഫെബ്രുവരി 15 മുതൽ ഇത് നടപ്പിലാകും.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബർ 25ന് കരട് വിജ്ഞാപനമിറക്കി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവിറക്കിയത്.

ബെൽറ്റിന് വേണം ബി.ഐ.എസ് നിലവാരം

 കുട്ടികളെ പ്രത്യേക ബെൽറ്റ് ധരിപ്പിച്ച് വണ്ടി ഒാടിക്കുന്ന ആളുമായി ബന്ധിപ്പിക്കണം.

 ബെൽറ്റിന് ബി.ഐ.എസ് നിലവാരം നിർബന്ധം. 30കിലോയിൽ താഴെ ഭാരം

 വാട്ടർ പ്രൂഫും പെട്ടെന്ന് കേടാവാത്തതുമാകണം. നൈലോൺ കുഷ്യൻ വേണം.

 പിന്നിലിരിക്കുന്ന കുട്ടിക്ക് ബി.ഐ.എസ് നിലവാരമുള്ള ഹെൽമറ്റ് നിർബന്ധം.