unlock

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ അതിർത്തികളിലും വിമാനത്താവളങ്ങളിലും മറ്റും ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അതേസമയം ജാഗ്രതയിൽ വിട്ടു വീഴ്ച പാടില്ലെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ യാത്രയും തൊഴിലും തടസപ്പെടാൻ പാടില്ല.