putin-

ന്യൂഡൽഹി: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയിനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികളാരംഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരികെ വരാനാഗ്രഹിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം ആവശ്യമായ സൗകര്യങ്ങളൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതിനായി കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്ന കാര്യം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രാലയവുമായും വിവിധ വിമാന കമ്പനികളുമായും ചർച്ച നടത്തി വരികയാണ്. 18,000 വിദ്യാർത്ഥികളടക്കം 20,000 ഇന്ത്യൻ പൗരന്മാരാണ് യുക്രെയിനിലുള്ളതെന്നും മന്ത്രി പറഞ്ഞു.

കൺട്രോൾ റൂം

1800118797 (ടോൾ ഫ്രീ), 011-23012113, 23014104, 23017905

ഫാക്സ്: 011-23088124, ഇ-മെയിൽ: situationroom@mea.gov.in

യുക്രെയിനിലെ ഇന്ത്യൻ എംബസിയിലെ

ഹെൽപ്പ് ലൈൻ നമ്പറുകൾ

00380 997300428, 00380 997300483

ഇ-മെയിൽ: cons1.kyiv@mea.gov.in,

വെബ് സൈറ്റ് www.eoiukraine.gov.in