ashish-mishra

ന്യൂഡൽഹി:ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നും യു പി സർക്കാർ അടിയന്തിരമായി ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജാമ്യത്തിലിറങ്ങിയ ലഖിംപൂർ ഖേരി അക്രമ കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അലഹബാദ് ഹൈക്കോടതിയിൽ ആശിഷിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ പ്രത്യേകാന്വേഷണ സംഘം കാര്യക്ഷമമായി ഇടപെട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.