maneesh

ന്യൂഡൽഹി:താൻ കോൺഗ്രസിലെ വാടകക്കാരനല്ലെന്നും ഓഹരി ഉടമയാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി. താൻ കോൺഗ്രസ് വിടുകയല്ല, പാർട്ടിയിൽ ജനാധിപത്യപരമായ പരിഷ്ക്കാരങ്ങൾ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ആരെങ്കിലും തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചാലല്ലാതെ കോൺഗ്രസിൽ നിന്ന് പുറത്ത് പോകില്ല. നേരത്തെയും താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ 40 വർഷങ്ങൾ താൻ കോൺഗ്രസ് പാർട്ടിയോടൊപ്പമായിരുന്നു. ആരെങ്കിലും തന്നെ പുറത്താക്കാൻ ആഗ്രഹിക്കുന്നത് വരെ പാർട്ടിയിൽ തുടരും. അടുത്ത കാലത്ത് പ്രധാന നേതാക്കൾ പാർട്ടി വിടുന്നത് പാർട്ടിക്ക് തിരിച്ചടിയാണ്. ഇത് ഗൗരവമായി ചിന്തിക്കണമെന്നും തിവാരി പറഞ്ഞു.