
ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14.1 ശതമാനം കുറഞ്ഞു. പുതിയ കേസുകളിൽ 60.92 ശതമാനവും കേരളം, മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമാവുന്നവരുടെ എണ്ണം 98.21 ശതമാനത്തിലെത്തി. 24 മണിക്കുറിനുള്ളിൽ രാജ്യത്ത് 325 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ കൊവിഡ് കേസുകൾ 22, 270 ആണ്.
അതേ സമയം രാജ്യത്തെ എല്ലാ പൗരന്മാർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ ഉടനെ വാക്സിൻ സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സമിതി യോഗം ചേരും. ഇന്ത്യയിൽ കൊവിഡിന്റെ മൂന്നാം തരംഗവും അവസാനിക്കാനിരിക്കെയാണ് ബൂസ്റ്റർ ഡോസിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ പല വിദേശ രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ പ്രതികൂല തീരുമാനമെടുക്കുന്നതാണ് സാങ്കേതിക സമിതിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനമായത്.