rajnath-singh

ന്യൂഡൽഹി: യു.പിയിലെ ഗോണ്ടയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ കരസേനയിൽ ജോലി ആവശ്യപ്പെട്ട് യുവാക്കളുടെ മുദ്രാവാക്യം വിളി. രോഷാകുലരായി മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെ സിംഗ് സമാധാനിപ്പിച്ചു.

കരസേന റിക്രൂട്ട്മെന്റ് ഉടനെ നടത്തും. നിങ്ങളുടെ ആവശ്യം നിറവേറ്റും. കൊവിഡ് വ്യാപനം മൂലം ചില പ്രശ്നങ്ങളുണ്ടായിരുന്നു. നിങ്ങളുടെ വിഷമം ഞങ്ങളുടെയും വിഷമമാണ് - സിംഗ് യുവാക്കളോട് പറഞ്ഞു.

ഒടുവിൽ കേന്ദ്രമന്ത്രിയുടെ നിർദ്ദേശാനുസരണം എല്ലാവരും ഭാരത് മാതാ കി ജയ് വിളിച്ചു. ബി.ജെ.പി

യു.പിയിൽ അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിലും ഒരാൾക്ക് ജോലി ഉറപ്പാക്കും. എല്ലാ വർഷവും ദീപാവലിക്കും ഹോളിക്കും സൗജന്യ എൽ.പി.ജി ഗ്യാസ് സിലിണ്ടർ നൽകുമെന്നും അദ്ദേഹംപറഞ്ഞു.