election-

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അംഗീകൃത രാഷ്‌ട്രീയ പാർട്ടികൾക്ക് ഉൾപ്പെടുത്താവുന്ന താരപ്രചാരകരുടെ എണ്ണം തിരഞ്ഞെടുപ്പ് കമ്മിഷൻ 40 ആക്കി പുന:സ്ഥാപിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ താരപ്രചാരകരുടെ എണ്ണം 20 ആക്കി കുറച്ചിരുന്നു. ബാക്കി 20 പേരുടെ പട്ടിക ഫെബ്രുവരി 23ന് വൈകിട്ട് അഞ്ചു മണിക്കുള്ളിൽ സമർപ്പിക്കണം. അംഗീകാരമില്ലാത്ത കക്ഷികൾക്ക് 20 താരപ്രചാരകരെ ഉപയോഗിക്കാം.