online

 ഓഫ്‌ ലൈ‌‌നിന് തുല്യം

ന്യൂഡൽഹി: ഓൺലൈൻ വിദ്യാഭ്യാസം വിപുലപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്നതിന്റെ തുടർച്ചയായി രാജ്യത്ത് 900 സ്വയംഭരണ കോളേജുകൾക്ക് ജൂലായിൽ സ്വന്തമായി ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാൻ യു.ജി.സി അനുമതി നൽകും. ഒാഫ്‌ലൈൻ കോഴ്സുകളുടേതിന് തുല്ല്യമായ അംഗീകാരം ഇതിനുണ്ടാകും. മാർക്ക്, ഹാജർ, സിലബസ് തുടങ്ങിയവയിൽ ഇളവും നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗിൽ കുറഞ്ഞത് രണ്ടുതവണ ആദ്യ 100ൽ ഇടം പിടിച്ച സ്വയംഭരണ കോളേജുകൾക്ക് യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ തന്നെ ഓൺലൈൻ കോഴ്സുകൾ തുടങ്ങാം. നിലവിൽ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് മാത്രമാണ് ഓൺലൈൻ കോഴ്സുകൾക്ക് അനുമതിയുള്ളത്.

സാങ്കേതികേതരവും ലാബ് സൗകര്യം ആവശ്യമില്ലാത്തതുമായ എല്ലാ വിഷയങ്ങളും ഓൺലൈനിലും ലഭ്യമാക്കാം. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങി ഒാഫ്‌ലൈനിൽ ലഭ്യമല്ലാത്ത വിഷയങ്ങളും പഠിപ്പിക്കാം.


കോളേജിന് ഹാജർ തീരുമാനിക്കാം

 ബിരുദ കോഴ്സുകൾക്ക് 12-ാം ക്ളാസും പി.ജി കോഴ്സുകൾക്ക് ബിരുദവും പാസാവണം

 75 ശതമാനം ഹാജർ നിബന്ധന ബാധകമല്ല. ഹാജർ കോളേജുകൾക്ക് തീരുമാനിക്കാം

 പരീക്ഷകളും ഒാൺലൈനിൽ. ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷകളുമുണ്ടാകും

 ഒന്നിലധികം തവണ ഇടയ്ക്കു വച്ച് നിറുത്താനും വീണ്ടും ചേരാനും അവസരം

 പഠിക്കാൻ ഡിജിറ്റൽ ലൈബ്രററി സൗകര്യം. മാർഗരേഖ അടുത്ത മാസം പുറത്തിറക്കും

 നിലവിൽ 59 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി 351 കോഴ്സുകൾ ഒാൺലൈനിൽ (ബിരുദം:120, ബിരുദാനന്തരം: 229, പി.ജി ഡിപ്ളോമ :2)