rajnath-singh

ന്യൂഡൽഹി: കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വന്ന ശേഷം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യു.പിയിൽ പറഞ്ഞു. മുൻപ് ലോകരാജ്യങ്ങൾ ഇന്ത്യയെ വലിയ ജനസംഖ്യയുള്ള, ദുർബല രാജ്യമായിട്ടാണ് കരുതിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവരുടെ വീക്ഷണ കോണിൽ മാറ്റം വന്നു. പ്രബല രാജ്യമെന്ന നിലയിൽ ബഹുമാനത്തോടെയാണ് അവരിന്ന് ഇന്ത്യയെ നോക്കുന്നത്. യു.പിയുടെ വികസനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറെ അദ്ധ്വാനിച്ചെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.