
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 59 മണ്ഡലങ്ങളിലേക്ക് നടക്കുന്ന മത്സരത്തിൽ 624 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ലഖിംപൂർ ഖേരി മുതൽ റായ്ബറേലി വരെയുള്ള മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2017ൽ 59 ൽ 51 എണ്ണം ബി.ജെ.പിയും നാല് എണ്ണത്തിൽ എസ്.പിയും വിജയിച്ചത്.