election

ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായത് പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികളിലും പൊതുയോഗങ്ങളിലും ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ശേഷിയുടെ പകുതി ആളുകളെ മാത്രം പങ്കെടുപ്പിക്കാനാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. ജില്ലാ അധികാരികളുടെ മുൻകൂർ അനുമതിയോടെ റോഡ് ഷോയും നടത്താം. പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും ഇളവുകളെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.