ന്യൂഡൽഹി: അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കിയ കലാകാരിയായിരുന്നു കെ.പി.എ.സി ലളിതയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇന്ത്യൻ ചലച്ചിത്ര ലോകത്തു തന്നെ ഇത്തരം പ്രതിഭകൾ അപൂർവമാണ്. ചലച്ചിത്ര ലോകത്തിൻറെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും വി .മുരളീധരൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.