ajay-mishra

ന്യൂഡൽഹി:ഇന്നലെ നടന്ന യു.പി തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലഖിംപൂർ ഖേരിയിൽ വോട്ട് ചെയ്യാനെത്തിയത് പൊലീസ് - പാരാമിലിട്ടറി സേനകളുടെ കനത്ത സുരക്ഷയിൽ.

ലഖിംപൂർ ഖേരിയിൽ കർഷകരെ കൊല ചെയ്ത കേസിലെ മുഖ്യപ്രതിയായ മകൻ ആശിഷ് മിശ്രയുടെ ജാമ്യവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിരലുകൾ കൊണ്ട് വിജയ ചിഹ്നം ഉയർത്തിക്കാട്ടിയാണ് മന്ത്രി പോളിംഗ് ബൂത്തിൽ നിന്നും മടങ്ങിയത്. ഇന്നലെ രാവിലെ 11.30 യോടെ ലഖിംപൂർ ഖേരിയിൽ നിഘാസൻ മണ്ഡലത്തിലെ ബൻവാരിപൂർ സ്കൂളിലെ പോളിംഗ് ബൂത്തിലെത്തുമ്പോഴും പുറത്തിറങ്ങുമ്പോഴും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല.