
#കീവിലേക്ക് പോയ വിമാനം മടങ്ങി
ന്യൂഡൽഹി: വ്യോമ മാർഗം അടഞ്ഞ സാഹചര്യത്തിൽ യുക്രെയിനിൽ കുടുങ്ങിയ പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാരെ ബെലറൂസ്, പോളണ്ട്, സ്ളോവാക്യ, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങൾ വഴി രക്ഷിക്കാൻ ഇന്ത്യ നീക്കം തുടങ്ങി. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ആക്രമണം രൂക്ഷമല്ലാത്ത പടിഞ്ഞാറൻ മേഖയിലേക്ക് നീങ്ങാൻ ഇന്നലെ ഇന്ത്യൻ എംബസി അധികൃകതർ നിർദ്ദേശിച്ചു. അടിയന്തര നിർദ്ദേശങ്ങൾ ലഭിക്കാൻ എംബസിയുടെ വെബ്‌സൈറ്റും ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹമാദ്ധ്യമ അക്കൗണ്ടുകളും പിന്തുരടണം.
ഇന്ത്യക്കാരെ കൊണ്ടുവരാൻ ഇന്നലെ രാവിലെ 7.40ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യാ വിമാനം എ.ഐ 1947 കീവിൽ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് തിരികെ വന്നു.
കീവിലടക്കം വ്യാപക ആക്രമണം നടക്കുന്ന പ്രദേശത്തുള്ള വിദ്യാർത്ഥികളും മറ്റും തൊട്ടടുത്തുള്ള ഭൂഗർഭ അറകൾ കണ്ടെത്തി സുരക്ഷിതരായിരിക്കണമെന്ന് ഇന്ത്യൻ എംബസി മറ്റൊരു അറിയിപ്പിൽ ആവശ്യപ്പെട്ടു. ഭൂഗർഭ അറകളുടെ സ്ഥാനമറിയാൻ കീവിലെ ജില്ലാ ഭരണകൂടം പുറത്തിറക്കിയ വിവരങ്ങളടങ്ങുന്ന ലിങ്കും നൽകി. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പുറത്തിറങ്ങുകയാണെങ്കിൽ പാസ്‌പോർട്ടുൾപ്പെടെ കരുതണം.
കൺട്രോൾ റൂം
#ഇന്ത്യൻ എംബസി യുക്രെയിൻ
+380997300483
+380997300428
+380-933980327,
+380-635917881,
+380-935046170
ഇമെയിൽ: cons1.kyiv@mea.gov.in
വെബ്സൈറ്റ്: eoiukraine.gov.in
# വിദേശകാര്യമന്ത്രാലയം
1800 118797 (ടോൾ ഫ്രീ)
+911123012113
+911123014104
+911123017905
ഫാക്സ്: +9111-23088124
ഇമെയിൽ: situationroom@mea.gov.in
നോർക്ക കേരളം
1800 425 3939 (ടോൾ ഫ്രീ)
00918802012345 (വിദേശത്ത്നിന്ന് മിസ്ഡ് കോൾ)
ഇമെയിൽ: ceo.norka@kerala.gov.in
പ്രത്യേക വിമാനംതേടി മുഖ്യമി കത്തയച്ചു
തിരുവനന്തപുരം: മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനങ്ങൾ അടക്കമുള്ള അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. 2320 മലയാളി വിദ്യാർത്ഥികളാണ് യുക്രെയിനിലുള്ളത്.
ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.
ഇന്ത്യക്കാരെ
സഹായിക്കാൻ
സംഘങ്ങൾ
ന്യൂഡൽഹി: വിദ്യാർത്ഥികളടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം യുക്രെയിനിലെ അയൽ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ളോവാക്യ, റൊമാനിയ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയച്ചു.ബന്ധപ്പെടേണ്ട നമ്പർ:
ഹംഗറി: സഹോണി അതിർത്തിയിൽ എസ്.രാംജി (+3635199944, വാട്സ്ആപ്പ്: +917395983990). അങ്കുർ (+36308644597), മോഹിത് നാഗ്പാൽ( +36302286566, വാട്സ്ആപ്പ്: +918950493059)
പോളണ്ട്:ക്രക്കോവിച്ച് അതിർത്തിയിൽ പങ്കജ് ഗാർഗ് (+48660460814)
സ്ളോവാക്യ:വൈസ്നെ നെമീക്കെ അതിർത്തിയിൽ മനോജ്കുമാർ ( +421908025212), ഐവാൻ കോസിങ്ക (+421908458724)
റൊമാനിയ:സക്കേവ അതിർത്തിയിൽ ഗൗശൽ അൻസാരി (+40731347728), ഉദ്ദേശ്യ പ്രിയദർശി (+40724382287), അന്ദ്രെ ഹര്യോനോവ്( +40763528454), മാരിയസ് സിമ (+40722220823)