kk

കീവിലേക്ക് പോയ വിമാനം മടങ്ങി

ന്യൂഡൽഹി: വ്യോമ മാർഗം അടഞ്ഞ സാഹചര്യത്തിൽ യുക്രെയിനിൽ കുടുങ്ങിയ പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാരെ ബെലറൂസ്, പോളണ്ട്, സ്ളോവാക്യ, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങൾ വഴി രക്ഷിക്കാൻ ഇന്ത്യ നീക്കം തുടങ്ങി. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ആക്രമണം രൂക്ഷമല്ലാത്ത പടിഞ്ഞാറൻ മേഖയിലേക്ക് നീങ്ങാൻ ഇന്നലെ ഇന്ത്യൻ എംബസി അധികൃകതർ നിർദ്ദേശിച്ചു. അടിയന്തര നിർദ്ദേശങ്ങൾ ലഭിക്കാൻ എംബസിയുടെ വെബ്‌സൈറ്റും ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹമാദ്ധ്യമ അക്കൗണ്ടുകളും പിന്തുരടണം.

ഇന്ത്യക്കാരെ കൊണ്ടുവരാൻ ഇന്നലെ രാവിലെ 7.40ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യാ വിമാനം എ.ഐ 1947 കീവിൽ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് തിരികെ വന്നു.

കീവിലടക്കം വ്യാപക ആക്രമണം നടക്കുന്ന പ്രദേശത്തുള്ള വിദ്യാർത്ഥികളും മറ്റും തൊട്ടടുത്തുള്ള ഭൂഗർഭ അറകൾ കണ്ടെത്തി സുരക്ഷിതരായിരിക്കണമെന്ന് ഇന്ത്യൻ എംബസി മറ്റൊരു അറിയിപ്പിൽ ആവശ്യപ്പെട്ടു. ഭൂഗർഭ അറകളുടെ സ്ഥാനമറിയാൻ കീവിലെ ജില്ലാ ഭരണകൂടം പുറത്തിറക്കിയ വിവരങ്ങളടങ്ങുന്ന ലിങ്കും നൽകി. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പുറത്തിറങ്ങുകയാണെങ്കിൽ പാസ്‌പോർട്ടുൾപ്പെടെ കരുതണം.

ക​ൺ​ട്രോ​ൾ​ ​റൂം

#​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​യു​ക്രെ​യിൻ
+380997300483
+380997300428
+380​-933980327,
+380​-635917881,
+380​-935046170
ഇ​മെ​യി​ൽ​:​ ​c​o​n​s1.​k​y​i​v​@​m​e​a.​g​o​v.​in
വെ​ബ്‌​സൈ​റ്റ്:​ ​e​o​i​u​k​r​a​i​n​e.​g​o​v.​in

#​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം
1800​ 118797​ ​(​ടോ​ൾ​ ​ഫ്രീ)
+911123012113
+911123014104
+911123017905
ഫാ​ക്‌​സ്:​ ​+9111​-23088124
ഇ​മെ​യി​ൽ​:​ ​s​i​t​u​a​t​i​o​n​r​o​o​m​@​m​e​a.​g​o​v.​in

നോ​ർ​ക്ക​ ​കേ​ര​ളം
1800​ 425​ 3939​ ​(​ടോ​ൾ​ ​ഫ്രീ)
00918802012345​ ​(​വി​ദേ​ശ​ത്ത്നി​ന്ന് ​മി​സ്ഡ് ​കോ​ൾ)
ഇ​മെ​യി​ൽ​:​ ​c​e​o.​n​o​r​k​a​@​k​e​r​a​l​a.​g​o​v.​in

പ്ര​ത്യേ​ക​ ​വി​മാ​നം​തേ​ടി മു​ഖ്യ​മ​ന്ത്രി ​ ​ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ​പ്ര​ത്യേ​ക​ ​വി​മാ​ന​ങ്ങ​ൾ​ ​അ​ട​ക്ക​മു​ള്ള​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ച് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​റി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​ത്ത​യ​ച്ചു.​ 2320​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​യു​ക്രെ​യി​നി​ലു​ള്ള​ത്.
ഇ​വ​രെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക് ​ക​ത്ത​യ​ച്ചു.

ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കാൻ സം​ഘ​ങ്ങൾ

ന്യൂ​ഡ​ൽ​ഹി​:​ ​വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്ക​മു​ള്ള​വ​രെ​ ​മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​യു​ക്രെ​യി​നി​ലെ​ ​അ​യ​ൽ​ ​രാ​ജ്യ​ങ്ങ​ളാ​യ​ ​ഹം​ഗ​റി,​ ​പോ​ള​ണ്ട്,​ ​സ്ളോ​വാ​ക്യ,​ ​റൊ​മാ​നി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​പ്ര​ത്യേ​ക​ ​സം​ഘ​ങ്ങ​ളെ​ ​അ​യ​ച്ചു.​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ന​മ്പ​ർ:
ഹം​ഗ​റി​:​ ​സ​ഹോ​ണി​ ​അ​തി​ർ​ത്തി​യി​ൽ​ ​എ​സ്.​രാം​ജി​ ​(​+3635199944,​ ​വാ​ട്‌​സ്ആ​പ്പ്:​ ​+917395983990​).​ ​അ​ങ്കു​ർ​ ​(​+36308644597​),​ ​മോ​ഹി​ത് ​നാ​ഗ്പാ​ൽ​(​ ​+36302286566,​ ​വാ​ട്‌​സ്ആ​പ്പ്:​ ​+918950493059)
പോ​ള​ണ്ട്:​ക്ര​ക്കോ​വി​ച്ച് ​അ​തി​ർ​ത്തി​യി​ൽ​ ​പ​ങ്ക​ജ് ​ഗാ​ർ​ഗ് ​(​+48660460814)
സ്ളോ​വാ​ക്യ​:​വൈ​സ്‌​നെ​ ​നെ​മീ​ക്കെ​ ​അ​തി​ർ​ത്തി​യി​ൽ​ ​മ​നോ​ജ്കു​മാ​ർ​ ​(​ ​+421908025212​),​ ​ഐ​വാ​ൻ​ ​കോ​സി​ങ്ക​ ​(​+421908458724)
റൊ​മാ​നി​യ​:​സ​ക്കേ​വ​ ​അ​തി​ർ​ത്തി​യി​ൽ​ ​ഗൗ​ശ​ൽ​ ​അ​ൻ​സാ​രി​ ​(​+40731347728​),​ ​ഉ​ദ്ദേ​ശ്യ​ ​പ്രി​യ​ദ​ർ​ശി​ ​(​+40724382287​),​ ​അ​ന്ദ്രെ​ ​ഹ​ര്യോ​നോ​വ്(​ ​+40763528454​),​ ​മാ​രി​യ​സ് ​സി​മ​ ​(​+40722220823)