
ന്യൂഡൽഹി: ബംഗാൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി ബംഗാൾ ബി.ജെ.പി ഘടകം സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തെ 108 നഗരസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന ആവശ്യം കൊൽക്കത്ത ഹൈക്കോടതി തള്ളിയത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കും.
ഫെബ്രുവരി 27 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രസേന വേണമോയെന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.