
ന്യൂഡൽഹി: യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കീവിലെ ഇന്ത്യൻ എംബസി യുക്രെയിൻ പ്രസിഡന്റിന് കത്തെഴുതി. 15000 വിദ്യാർത്ഥികൾ യുക്രെയിൽ കുടുങ്ങിയിട്ടുണ്ടെന്നും അവർക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യ വസ്തുക്കളും ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു. വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്ത് എല്ലാ സുരക്ഷയും ഉറപ്പാക്കണം.