modi

ന്യൂഡൽഹി: സൈനിക നടപടി നിറുത്തിവച്ച് ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഇന്നലെ രാത്രി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മുൻഗണന നൽകുമെന്ന് മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ ഇന്ത്യയുമായി ചർച്ച തുടരാൻ ഇരുനേതാക്കളും ധാരണയായി. ഇരുപത്തിയഞ്ച് മിനിട്ടോളം ഇരു നേതാക്കളും സംസാരിച്ചു.

ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടെതെല്ലാം ചെയ്യാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രെയിൻ വിദേശകാര്യ മന്ത്രിയുമായും സംസാരിക്കും.

ഇതുവരെ 4000 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 20,000 ഇന്ത്യക്കാർ അവിടെയുള്ളതായി ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. ക്ളാസുകൾ ഓൺലൈനാക്കാൻ യുക്രെയിൻ സർവകലാശാലകളോട് അഭ്യർത്ഥിക്കും. റഷ്യയ്‌ക്കുമേലുള്ള ഉപരോധങ്ങൾ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും ശൃംഗ്‌ള പറഞ്ഞു.

യുക്രെയിനിന്റെ അയൽ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, സ്ളോവാക്യ, ഹംഗറി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ എസ്.ജയശങ്കർ ബന്ധപ്പെട്ടു. ഇന്ത്യക്കാരെ കൊണ്ടുവരാനായി പ്രത്യേക സംഘത്തെ അയയ്ക്കാൻ തുടർന്ന് തീരുമാനമായി. ഇന്ത്യക്കാരെ എയർലിഫ്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്യും.

നിക്ഷ്പക്ഷ നിലപാട്

ഇന്ത്യ നിക്ഷ്പക്ഷ നിലപാടാകും സ്വീകരിക്കുക. സംഘർഷം കുറയ്‌ക്കാനാണ് ആഗ്രഹിക്കുന്നത്. നയതന്ത്ര ചർച്ച വേണമെന്നാകും സുരക്ഷാ കൗൺസിലിൽ നിലപാടെടുക്കുക.