
ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളിൽ സാഹചര്യങ്ങൾ വിലയിരുത്തി കൂടുതൽ ഇളവുകൾ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ സംസ്ഥാന സർക്കാരുകൾക്ക് നൽകിയ കത്തിൽ ശുപാർശ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗ രേഖയനുസരിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
അതേസമയം, ഡൽഹിയിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ ഡൽഹി ഭൂരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 2,000 രൂപയിൽ നിന്ന് 5,00 രൂപയായി കുറച്ചു.