ayushman-digital-mission

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ആയുഷ്‌മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എ.ബി.ഡി.എം) പദ്ധതിയുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. 1,600 കോടി രൂപ വകയിരുത്തി. ദേശീയ ആരോഗ്യ അതോറിട്ടി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് കാലത്ത് പദ്ധതിക്കു കീഴിൽ കോവിൻ, ആരോഗ്യ സേതു, ഇ-സഞ്ജീവനി എന്നിവയുടെ സേവനം ഏറെ നിർണ്ണായകമായിരുന്നു.