
ന്യൂഡൽഹി: സ്വകാര്യ കാറിൽ ഒന്നിലധികം പേർ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു. അതേസമയം ടാക്‌സിയിലും കാബിലും കൂട്ടമായി യാത്ര ചെയ്യുമ്പോൾ മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്തും. സ്വകാര്യ കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്നതിൽ നേരത്തെ ഇളവ് നൽകിയിരുന്നു.