modi

ന്യൂഡൽഹി:യുക്രെയിനിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ സർക്കാർ അശ്രാന്ത പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ബസ്തിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും അതിരുക്കപ്പുറത്തേക്ക് ഉയർന്ന് രാജ്യത്തെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. കുടുംബാധിപത്യത്തിലുള്ള മുൻ സർക്കാരുകൾ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിച്ചു. ഇപ്പോൾ മുൻഗണന ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യം സ്വയംപര്യാപ്തമാകുന്നതിനാണ്. രാഷ്ട്ര ഭക്തിയും കുടുംബ ഭക്തിയും തമ്മിൽ വ്യത്യാസമുണ്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുമ്പോഴും കുടുംബാധിപത്യ പാർട്ടികൾ അതിന് തെളിവ് തേടുകയാണ്.

സ്വന്തം പെട്ടിയിൽ പണം എത്തിക്കാൻ മാത്രമാണ് കുടുംബ പാർട്ടികൾക്ക് താല്പര്യം. ഇവർക്ക് രാജ്യം ശക്തിപ്പെടുത്താൻ താല്പര്യമില്ല. അവർക്ക് ഗുണ്ടകളോടും മാഫിയകളോടുമാണ് സഖ്യം. ഈ കുടുംബവാദികളെ 2014, 2017, 2019 തിരഞ്ഞെടുപ്പുകളിൽ തോല്പിച്ചത് പോലെ ഈ 2022 ലും പരാജയപ്പെടുത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു.