
ന്യൂഡൽഹി:ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രെയിൻ വിഷയത്തിൽ റഷ്യയോടൊപ്പം നിൽക്കണമെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായത്. റഷ്യയ്ക്ക് വേണ്ടി ക്രിപ്റ്റോ കറൻസിയായി സംഭാവന സ്വീകരിക്കുമെന്നും ട്വീറ്റിലുണ്ട്. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചതായി ട്വിറ്റർ അറിയിച്ചു.