
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ 89 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തും. കാസ്പ് പദ്ധതിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ (11), ഇ.സി.ജി ടെക്നീഷ്യൻ (3), ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ (3 ) എന്നിങ്ങനെയാണ് ഒഴിവുകൾ. നാളെ രാവിലെ 10.30ന് എറണാകുളം മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ അഭിമുഖം നടക്കും. രാവിലെ 9 മുതൽ 10 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്കും കൊവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്ത് മുൻപരിചയമുള്ളവർക്കും മുൻഗണന. 0484 275 4000.