കൊച്ചി: ആയുർവേദ മെഡിക്കൽ അസോയിയേഷന്റെ വനിത ക്ലീനിക് കടവന്ത്ര ഇടത്താമരമന കോംപ്ലക്സിൽ ഡോ. ആശ എം. പിള്ളയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കസ്റ്റംസ് ആൻഡ് സെൻ‌ട്രൽ എക്സൈസ് കമ്മിഷണർ ഡ‌ോ. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. മാധവ ചന്ദ്രൻ, ഡോ. മേരിലൈബ, ഡോ. വത്സല ദേവി തുടങ്ങിയവർ സംസാരിച്ചു. യോഗാസന മുറകൾ ഉൾപ്പെടുത്തി ജീവിതശൈലി രോഗങ്ങളെ ആയുർവേദത്തിലൂടെ പരിചരിക്കുന്നതാണ് ചികിത്സാരീതി.