മട്ടാഞ്ചേരി: പനയപ്പള്ളി പുത്തൻകുളങ്ങര മുത്താരമ്മൻ ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പിന് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. അഡ്വ. കാർത്തിക് എസ്. (ചെയ‌‌ർമാൻ), അജേഷ് എൻ.വി ,ഗോവിന്ദരാജ് എൻ. എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. തമിഴ് വിശ്വ ബ്രാന്മണ സമുദായത്തിന്റെ ക്ഷേത്രമാണിത്. പശ്ചിമകൊച്ചിയിലെ സമുദായാംഗങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കി ഭരണ സമിതി തിരഞ്ഞെടുപ്പ് നടത്തും. ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകുമെന്ന് അഡ്വ. കാർത്തിക് അറിയിച്ചു .