പനങ്ങാട്: മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ കോൺഗ്രസ്‌ കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേപ്പനം ഐ.എൻ.ടി.യു.സി ഓഫിസിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയെടുത്തു. ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എൻ.പി. മുരളീധരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ജോസ് വർക്കി, ജോളി പൗവത്തിൽ, ടി.എ. സിജീഷ് കുമാർ, സി.എക്സ്. സാജി, സി.ടി. അനീഷ്, ഷെർളി ജോർജ്, എൻ.എൻ. രമേശൻ, ജയൻ ജോസഫ്, എ.ജെ. സേവ്യർ, പി.എക്സ്. രാജു, ലിജു പൗലോസ്, സണ്ണി തണ്ണിക്കോട്ട് എന്നിവർ സംസാരിച്ചു.