കൊച്ചി: കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള രണ്ടാംഘട്ട ധനസഹായത്തിന് ഉത്തരവായി. 10 ജില്ലകളിൽ നിന്ന് ലഭിച്ച പ്രൊപ്പോസലിന്റെ ഭാഗമായി 47 കുട്ടികൾക്കാണ് തുക അനുവദിച്ചത്. ഇതിൽ ഫിക്‌സഡ് ഡിപ്പോസിറ്റായി ഒരുകുട്ടിക്ക് മൂന്നുലക്ഷം രൂപ എന്ന ക്രമത്തിൽ 1,41,00,000 രൂപയും 2000 രൂപ നിരക്കിൽ പ്രതിമാസ ധനസഹായമായി 7,64,000രൂപയും ഉൾപ്പടെ 1,48,64,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫിക്സഡ് ഡിപ്പോസിറ്റ് 18 വയസിനു ശേഷം കുട്ടിക്ക് പിൻവലിക്കാവുന്ന രീതിയിലും പ്രതിമാസ തുക 18 വയസ് പൂർത്തിയാകുന്നതുവരെയുമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 12 ജില്ലകളിൽ നിന്നായി 56 കുട്ടികൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റായും പ്രതിമാസ ധനസഹായമായും 1,7,36,000 രൂപ ജില്ലാ അനുവദിച്ചിരുന്നു.


 ജില്ലകൾക്ക് അനുവദിച്ച തുക
( 3ലക്ഷം വീതവും 2000 രൂപ വീതവും അനുവദിച്ച തുക )
കൊല്ലം- 24,00,000, 16,000
പത്തനംതിട്ട- 3,00000, 18,000
ആലപ്പുഴ- 15,00,000, 1,42,000
എറണാകുളം- 15,00,000, 96,000
തൃശൂർ- 24,00,000, 8,000
പാലക്കാട്- 6,00,000, 60,000
ഇടുക്കി- 18,00,000, 1,08,000
മലപ്പുറം- 12,00,000, 72,000
കണ്ണൂർ- 9,00,000, 36,000
കാസർഗോഡ്- 15,00,000, 64,000