കൊച്ചി: ഭാരത് ധർമ്മജന സേന ( ബി.ഡി.ജെ.എസ്) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 74 -മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കെ .കെ. പീതാംബരൻ, മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ. വി .ആർ. രമിത , ഏരിയ പ്രസിഡന്റ് വി .എസ്. രാജേന്ദ്രൻ, യുവജനസേന മണ്ഡലം പ്രസിഡന്റ് മധു മാടവന, എം .എസ്. മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ അർജുൻ ഗോപിനാഥ് , മുരളി വട്ടപ്പിള്ളിൽ, വേലായുധൻ രാമകേദം, ശശി കല്ലുവീട്ടിൽ, വേണുഗോപാൽ തച്ചങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.