തൃപ്പുണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 75-മത് രക്തസാക്ഷി ദിനം ആചരിച്ചു. വർഗീയ വിരുദ്ധ ഗാന്ധി അനുസ്മരണ ചടങ്ങുകൾ ഡി.സി. സി ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ വർഗീയ വിരുദ്ധ ദിന പ്രഭാഷണം നടത്തി. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി പോൾ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി.രാജീവ്, ടി.വി ഷാജി, ഡി.അർജുനൻ,രവീന്ദ്രൻ മേനോക്കി, ഇ. എസ്.സന്ദീപ്, സി.എസ് ബേബി,ദേവി കണ്ണങ്ങനാട്ട്, പി.കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു.വൈകീട്ട് തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. പോൾ അദ്ധ്യക്ഷനായിരുന്നു.