ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെളിയത്തുനാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിച്ച ഓൺലൈൻ കൺസൾട്ടേഷൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ റംല ലത്തീഫ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ബീന ബാബു, ടി.കെ. അയ്യപ്പൻ, ജിൽഷാ തങ്കപ്പൻ, കെ.എം. ലൈജു, കെ.എ. അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. തിങ്കൾമുതൽ വെള്ളിവരെ 12മുതൽ ഒരുമണിവരെ ഗൂഗിൾ മീറ്റ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരങ്ങൾ ധരിപ്പിക്കാം. മരുന്നുകൾ സൗജന്യം.