കൊച്ചി: അഖില കേരള പണ്ഡിതർ മഹാജനസഭ പ്ലാറ്റിനം ജൂബിലി ആഘോഷം അഞ്ചിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി . സതീശൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് സി.ജി. ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഷിജുകുമാർ എരുമേലി അറിയിച്ചു.