vennala-santhosh

കൊച്ചി: ചുമട്ട് തൊഴിലാളി യൂണിയൻ പാലാരിവട്ടം ബ്രാഞ്ചിലെ തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്ക് സ്വർണ്ണ നാണയങ്ങളും കാഷ് അവാർഡുകളും നൽകി. ദേവിക ശ്രീകാന്തിന് ഒരു പവൻ, ജോസഫ് നിമിലിന് അര പവൻ സ്വർണ്ണ നാണയങ്ങളും ജയ് കെ.എസ്,നിഖിത ഉണ്ണി, ഐശ്വര്യ ഷിബു, ആനന്ദ് കൃഷ്ണ, അഥീന ഷിബു എന്നിവർക്ക് കാഷ് അവാർഡുകളും നൽകി. യോഗം സി.ഐ.ടി.യു വൈറ്റില ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.സി.സുമേഷ്, പി. എസ്. സതീഷ്, കെ.ജെ. സാജി എന്നിവർ സംസാരിച്ചു.