മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് അതിർത്തിയിലെ 9 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റി അതിർത്തിയിലും കൊവിഡ് ബാധിതരായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകും. സമൂഹ അടുക്കളയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ .എ .അൻഷാദ് നിർവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു, പ്രസിഡന്റ് ഫെബിൻ പി.മൂസ, ബ്ലോക്ക് ട്രഷറർ റിയാസ് ഖാൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.കെ.സോമൻ, കെ.എൻ.ജയപ്രകാശ്, വി.കെ.ഉമ്മർ, സി.പി.എം ആവോലി ലോക്കൽ സെക്രട്ടറി എം.ജെ. ഫ്രാൻസിസ്, മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി പി. എം .ഇബ്രാഹിം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹാരിസ് പി .എ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രതീഷ് കെ. കെ, രാഹുൽ ഇ ബി, മാഹിൻ ഷാ,വിജയ് കെ .ബേബി, അഖിൽ പ്രകാശ്, മേഖലാ ഭാരവാഹികളായ അമൽ തിരുമേനി, ഷിയാസ് ചിറപ്പടി എന്നിവർ പങ്കെടുത്തു.