കിഴക്കമ്പലം: ജില്ലാ ഹോക്കി അസോസിയേഷന്റെ 'സ്‌കൂളുകളിൽ ഹോക്കി' പദ്ധതിയുടെ ഭാഗമായി പള്ളിക്കര ദാറുസലാം പബ്ലിക് സ്കൂളിന് കളിയുപകരണങ്ങൾ നൽകി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, ഷീബ, ഷാജഹാൻ, സ്‌കൂൾ ഭാരവാഹികൾ, ജില്ലാ ഹോക്കി അസോസിയേഷൻ ഭാരാവാഹികളായ പ്രശാന്ത്, ശോഭൻ ജോർജ്, സക്കറിയ കട്ടിക്കാരൻ തുടങ്ങിയവർ സംസാരിച്ചു.