തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനം അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.അഭിമുഖത്തിനായി ഇന്ന് രാവിലെ 11ന് താലൂക്കാശുപത്രിയിൽ എത്തിചേരണം.കൊവിഡ് ബ്രിഗേഡിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ട്.താൽകാലിക നിയമനം മാർച്ച് 31 വരെയായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 0484 2783495 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.