കൊച്ചി: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാമത്തിലുള്ള സർവകലാശാലയിൽ മാർക്കു ലിസ്റ്റിനും സർട്ടിഫിക്കറ്റും ലക്ഷങ്ങൾ കോഴ വാങ്ങി വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ്ജ് ജോസഫ്, അജേഷ്, സന്ദീപ് എന്നിവർ പ്രസംഗിച്ചു.