isac

കൊച്ചി: പേരാമ്പ്ര കേന്ദ്രമായ ഭാഷാശ്രീ മാസികയുടെ ഈ വർഷത്തെ ഭാഷാശ്രീ പുരസ്‌കാരത്തിന് ഐസക് ഈപ്പനെ തിരഞ്ഞെടുത്തു. 'സമതലം കടന്ന് മലകളിലേക്ക് ' എന്ന നോവലെറ്റിനാണ് പുരസ്കാരം. അഞ്ച് ചെറു നോവലുകളുടെ സമാഹാരമാണിത്. കൊച്ചിയിലെ കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ (പി.ഐ. ബി ) ഡെപ്യൂട്ടി ഡയറക്ടറായ ഐസക്ക് ഈപ്പൻ അബുദാബി ശക്തി അവാർഡ്, എസ്.കെ. പൊറ്റെക്കാട് അവാർഡ് ,പൊൻകുന്നം വർക്കി അവാർഡ്, യുവകലാസാഹിതി, കൊച്ചുബാവ പുരസ്‌ക്കാരം എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. ഇതുവരെ 27 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.