karthic

കൊച്ചി: പ്രൈം വോളിബാൾ ലീഗിലെ ആദ്യ പതിപ്പിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്ടനായി മിഡിൽ ബ്ലോക്കർ കാർത്തിക്കിനെ തിരഞ്ഞെടുത്തു.

ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ 5ന് മത്സരങ്ങൾ ആരംഭിക്കും. 2021 സെപ്തംബറിൽ ജപ്പാനിൽ നടന്ന ഏഷ്യൻ മെൻസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം നായകനായിരുന്ന കാർത്തിക് 2016 ലാണ് ആദ്യമായി ദേശീയ തലത്തിൽ കളിച്ചത്. താരലേലത്തിൽ 15 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് 27 കാരനായ കാർത്തിക്കിനെ സ്വന്തമാക്കിയത്. ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നേരിടുക.