
കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ എലൂർ ഫാക്ടിന്റെയും എച്ച്. ഒ .സി.എല്ലിന്റെയും സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലൂർ സേവാഭാരതി അമൃതശക്തി സേവാസമിതിക്ക് ആംബുലൻസ് കൈമാറി. വീഡിയോ കോൺഫെറെൻസിംഗിലൂടെ നടത്തിയ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ഉദ്ഘാടനം ചെയ്തു. ഫാക്ട് സി.എം.ഡി. കിഷോർ റുംഗ്ത, എച്ച്.ഒ.സി. എൽ സി.എം.ഡി. ബി.സജീവ് , ഫാക്ട് എച്ച്.ആർ വിഭാഗം ചീഫ് ജനറൽ മാനേജർ എ.ആർ മോഹൻ കുമാർ, ചീഫ് ജനറൽ മാനേജർ കെ. ജയചന്ദ്രൻ , ജനറൽ മാനേജർ സുരേഷ് കുമാർ ചടങ്ങിൽ സംബന്ധിച്ചു.