snm-college-
തീരദേശ ആവാസ വ്യവസ്ഥയുടെ പരിപാലനത്തിനും ഗവേഷണത്തിലും എസ്.എൻ.എം കോളേജും എം.എസ്.എസ്.ആർ.എഫും തമ്മിൽ ധാരാണാപത്രം ഒപ്പുവെച്ചപ്പോൾ.

പറവൂർ: ചെന്നൈ ആസ്ഥാനമായി വയനാട്ടിൽ പ്രവർത്തിക്കുന്ന ഡോ. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി ആഗ്രോബയോ ഡൈവേഴ്സിറ്റി സെന്ററും മാല്യങ്കര എസ്.എൻ.എം കോളേജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ തീരദേശ മേഖലകളെക്കുറിച്ചും കണ്ടൽ കാടുകളുടെ ജൈവവൈവിദ്ധ്യം, ആവാസവ്യവസ്ഥ, പരിപാലനം, സുസ്ഥിര വികസനം എന്നിവയെക്കുറിച്ചും എം.എസ്.എസ്.ആർ.എഫ് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളുമായി എസ്.എൻ.എം കോളേജിലെ ബോട്ടണി വിഭാഗവും നാഷണൽ സർവീസ് സ്കീം യൂണിറ്റും സഹകരിച്ച് പ്രവർത്തിക്കും. കോളേജിലെ റിസർച്ച് ഗൈഡ് ‌ഡോ. സി.എൻ. സുനിലിന്റെയും എം.എസ്.എസ്.ആർ.എഫ് സീനിയർ സയന്റിസ്റ്റ് പ്രജീഷ് പരമേശ്വരന്റേയും നേതൃത്വത്തിലുള്ള സംഘമായിരിക്കും ഗവേഷണങ്ങൾ ഏകോപിപ്പിക്കുന്നത്. കോളേജ് മാനേജർ പ്രൊഫ. ടി.എസ്. രാജീവ്, പ്രിൻസിപ്പാൾ ‌ഡോ. ടി.എച്ച്. ജിത, എം.എസ്.എസ്.ആർ.എഫ് സീനിയർ ഡയറക്ടർ ഡോ. അനിൽകുമാർ, ഡയറക്ടർ ഡോ. ഷക്കീല, പദ്ധതിയുടെ കോർഡിനേറ്റർമാരായ ഡോ.എം.ജി. സനിൽകുമാർ, വിപിൻ. തുടങ്ങിയവർ ധാരണാപത്രം ഒപ്പുവച്ച ചടങ്ങിൽ പങ്കെടുത്തു.