കൊച്ചി: ഭവൻസ് നേഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് കോ-ഓർഡിനേറ്റർ കെ.പി. ഉമാദേവി, ഫാക്കൽറ്റികളായ ജോളി എലിസബത്ത്, കെ. മീന എന്നിവർ ചേർന്ന് എഴുതി തയ്യാറാക്കിയ 'അടിസ്ഥാന പഠനം ഉൾക്കാഴ്ചയോടെയുള്ള യാത്ര' എന്ന പുസ്തകം ഇന്ന് വായനക്കാരിലെത്തും.
ഒരു കുട്ടിയുടെ 3 മുതൽ 8 വയസ് വരെയുള്ള പ്രായത്തിന്റെ പ്രാധാന്യവും ലക്ഷ്യങ്ങളും ഈ കാലഘട്ടത്തിൽ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പങ്കും പുസ്തകം വിശകലനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10ന് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് സൂം പ്ലാറ്റ്‌ഫോമിൽ പുസ്തക പ്രകാശനം നിർവഹിക്കും.