നെടുമ്പാശേരി: പുറയാർ റെയിൽവേ ഓവർ ബ്രിഡ്ജ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്നും 9.02 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനു കൈമാറിയതിനു ശേഷം പാലം പണിയുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ അറിയിച്ചു. പദ്ധതിക്കായി നാല് ഏക്കർ 41 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. കിഫ്ബിയിൽ നിന്നും 45.67 കോടി രൂപയുടെ ഭരണാനുമതിയാണ് നിർമ്മാണത്തിനു ലഭിച്ചിട്ടുള്ളത്. 36.65 കോടി രൂപയാണ് പാലം നിർമ്മിക്കുന്നതിന് നീക്കിവച്ചിട്ടുള്ളത്.